കോഴിക്കോട്: ഹസ്ബി ട്രാവൽസ് സ്ഥാപകൻ കാനങ്ങോട്ട് ഹസൻ ഹാജി (84) പന്നിയങ്കര മുജാഹിദ് പള്ളിക്ക് സമീപമുള്ള വസതിയിൽ നിര്യാതനായി. അരീക്കാട് മഹല്ല് ജുമാമസ്ജിദ് മുൻ പ്രസിഡന്റാണ്. ഭാര്യമാർ: പരേതയായ നബീസ, ഉമ്മാതിയ. മക്കൾ: ലൂബ്ന, ലായിക്ക് (ഹസ്ബി ട്രാവൽസ്), സാഹിർ (ഹസ്ന ട്രാവൽസ്), താരിക്ക് (സൗദി), സാനു, മുഹമ്മദ് സെല്ലു (ഇരുവരും ഹസ്ബി ട്രാവൽസ്). മരുമക്കൾ: ഹാഷിം, അനീസ, റഫീദ, റൂബി ജസീല, ഷാദിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പന്നിയങ്കര അലവിയ ജുമാ മസ്ജിദിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.