മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ തളർന്ന് വീണ് മരിച്ചു. മന്ദലാംകുന്ന് സെന്ററിനു പടിഞ്ഞാറ് വടക്കൂട്ട് ജലാലുദ്ദീന്റെ ഭാര്യയും ചാവക്കാട് മണത്തല പരേതനായ പുത്തൻ വീട്ടിൽ മാളിയേക്കൽ ബീരാവുവിന്റെ മകളുമായ റജീനയാണ് (59) മരിച്ചത്. ബുധനാഴ്ച കാലത്ത് അയൽക്കാരും ബന്ധുക്കളുമായ സ്ത്രീകളുമൊത്ത് നടക്കാനിറങ്ങിയതായിരുന്നു.ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. മാതാവ്: പരേതയായ ആമിനക്കുട്ടി.സഹോദരങ്ങൾ: സൈനുദ്ദീൻ, കരീം, മീർഷ, അക്ബർ, സൊറാബ്, റംല, മെഹർ, മുംതാസ്, നസറിയ.