തൃപ്രയാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെറ്ററിനറി ഡോക്ടർ മരിച്ചു. നാട്ടിക എസ്.എൻ. കോളജിനു കിഴക്ക് താമസിക്കുന്ന മുറ്റിച്ചുരി ചന്ദ്രന്റെ മകൾ ഡോ. ദർശന (28) ആണ് മരിച്ചത്. രണ്ടു വർഷം മുമ്പ് സുഹൃത്തിന്റെ പിറകിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ ഇരിങ്ങാലക്കുടയിൽ വെച്ച് കാറിടിച്ച് പരിക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: രാധ. സഹോദരികൾ: ദീപ്തി, ദേവിന.