ചെറുതുരുത്തി: ദേശമംഗലം ഒലിച്ചി ഭാഗത്ത് താമസിക്കുന്ന കാഞ്ഞിക്കണ്ടിൽ വലിയ വീട്ടിൽ മുഹമ്മദ് (95) നിര്യാതനായി. ദേശമംഗലം വെസ്റ്റ് പല്ലൂർ പള്ളി മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബീവിക്കുട്ടി, പരേതരായ കുഞ്ഞാലി, മൊയ്തു, അബ്ദുറഹ്മാൻ, സൈനബ. മരുമക്കൾ: അവറാൻ, നബീസ, പാത്തുമ്മ, നബീസ, മമ്മിക്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ദേശമംഗലം വെസ്റ്റ് പല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.