പൂവച്ചല്‍: പൊതുപ്രവര്‍ത്തകനും കോൺഗ്രസ് വേദികളിലെ പ്രാസംഗികനുമായ പൂവച്ചല്‍ എ.എസ്. ഇര്‍ഷാദ് (42) നിര്യാതനായി. കുഴിയംകോണം ദാറുൽ സലാമില്‍ അബൂബക്കറിന്റെയും സുബൈദ ബീവിയുടെയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ, കെ.പി.സി.സി വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.