നന്മണ്ട: 12ലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കോൺഗ്രസ് നേതാവുമായ ഇടവനക്കണ്ടി സി. രാഘവൻ നായർ (91) നിര്യാതനായി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്, മാതൃഭൂമി ഏജന്റ്, മുൻ പ്രാദേശിക ലേഖകൻ, ആദർശ വിദ്യാപീഠം ഉപദേശക സമിതി സെക്രട്ടറി, കോളിയോട്ട് കാവ് പരദേവതാ ക്ഷേത്രം സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദാക്ഷായണിയമ്മ. മക്കൾ: ഇ.കെ രാജീവൻ (റിട്ട. ജനറൽ മാനേജർ നന്മണ്ട സഹകരണ ബാങ്ക്, രജിത കുമാരി (നടുവണ്ണൂർ ഗവ: ഹൈസ്കൂൾ റിട്ട. അധ്യാപിക), അനിത (അധ്യാപിക എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), പരേതനായ സജീവൻ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ഗീത, സോമസുന്ദരൻ, ജയകൃഷ്ണൻ.