തൃശൂർ: തൃശൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി റെയിൽവേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു.വടൂക്കര എസ്.എൻ നഗറിൽ തെക്കേക്കര ഷാജുവിന്റെ മകൻ സനു (27) ആണ് മരിച്ചത്. മാതാവ്: സ്റ്റെല്ല. സഹോദരി: മിനു. പിതാവ് ഷാജു സൗദിയിൽ നിന്ന് എത്തിയശേഷം സംസ്കാരം വടൂക്കര ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ നടത്തും.