കോട്ടക്കൽ: രണ്ടത്താണി തുറക്കൽ കുണ്ട് സ്വദേശിയും കോട്ടക്കൽ കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിലെ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന തുറക്കൽ മൊയ്തീൻ കുട്ടി മാസ്റ്റർ (93) നിര്യാതനായി. രണ്ടത്താണിയിലെ മത സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുറഷീദ് (റിട്ട. അധ്യാപകൻ), മൊയ്തീൻ കുഞ്ഞി (റിട്ട. പ്രധാനാധ്യാപകൻ), റുഖിയ, സുലൈഖ, ആരിഫ. മരുമക്കൾ: മുഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ), ഹംസ (കാവുംപുറം), മുഹമ്മദലി (വളവന്നൂർ), സഫിയ, സൈനബ, റഷീദ.