കഠിനംകുളം: പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിനു സമീപം കൊടിക്കകം വീട്ടിൽ റിട്ട. അധ്യാപിക മെജോ ബെർണാർഡ് (72) നിര്യാതയായി. കഠിനംകുളം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ബെർണാർഡ് ലോപ്പസ്. മക്കൾ: വിനോദ് ബെർണാർഡ്, അനൂപ് ബെർണാർഡ് (കേരള പൊലീസ്), ടിനു ബെർണാർഡ് (കേരള പൊലീസ്). മരുമക്കൾ: നാൻസി വിനോദ്, റീന അനൂപ്, അഡ്വ. രാജി ടിനു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ച് സെമിത്തേരിയിൽ.