നിലമ്പൂർ: റെയിൽവേ സ്റ്റേഷന് സമീപം എബ്രഹാം ജോൺസൺ (ദാസച്ചായൻ -81) നിര്യാതനായി. കരുളായി റബർ ഉൽപാദക സംഘം പ്രസിഡന്റായും നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിൽ, വൈ.എം.സി.എ നിലമ്പൂർ എന്നിവയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്ലാവുങ്കൽ കുടുംബാംഗം സാറാമ്മ ജോൺസൺ. മക്കൾ: ബീന തോമസ് (അധ്യാപിക, ഡൽഹി), ബെറ്റി ജോൺസൺ (അധ്യാപിക, പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ബെൻസി ജോൺസൺ (പ്രഫസർ, ക്രിസ്ത്യൻ കോളജ്, കാട്ടാക്കട തിരുവനന്തപുരം). മരുമക്കൾ: തോമസ് ജേക്കബ് (കണിയാന്തറ, ഡൽഹി), ടോപ്സൺ ആന്റണി, ഡോ. നിഷാദ്, (പ്രഫസർ, ക്രിസ്ത്യൻ കോളജ് കാട്ടാക്കട തിരുവനന്തപുരം). സംസ്കാരം പിന്നീട് ചന്തക്കുന്ന് മാർത്തോമ്മ പള്ളിയുടെ പുല്ലഞ്ചേരി സെമിത്തേരിയിൽ.