എളനാട്: കാണാതായ എട്ടാം ക്ലാസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കണായ നീളംപള്ളിയാൽ തൊന്തി വീട്ടിൽ റഷീദിന്റെ മകൻ അഫ്സലിനെയാണ് (13) ശനിയാഴ്ച തൃക്കണായ ഗവ. യു.പി സ്കൂളിന് പിറകുവശത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെ കൂട്ടുകാരുടെ കൂടെ കളിക്കാനാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി.