ആമ്പല്ലൂർ: ആമ്പല്ലൂർ കമ്യൂണിറ്റി ഹാളിന് സമീപം ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പിള്ളി കാരികുളം പിച്ചെന് വീട്ടില് പരേതനായ അലവിയുടെ മകന് ശരീഫാണ് (57) മരിച്ചത്. ടാപ്പിങ് തൊഴിലാളിയായ ശരീഫ് ജോലി കഴിഞ്ഞ് ശനിയാഴ്ച പാലപ്പിള്ളിയിലേക്ക് മടങ്ങുമ്പോൾ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ച ശരീഫിന്റെ മൃതദേഹം പുതുക്കാട് പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആസിയ. മക്കൾ: മുർഫിൻ, മുഹ്സിൻ, മുർഷിദ്.