വടക്കേക്കാട്: കൊച്ചന്നൂരിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പരേതനായ കൊച്ചന്നൂർ വീട്ടിൽ മാധവൻ ആചാരിയുടെ മകൻ രവിയാണ് (45) മരിച്ചത്. ശനിയാഴ്ച പകൽ രണ്ടരയോടെ പാലക്കുഴി പാലത്തിന് സമീപം മഠത്തിലെ കായിൽ ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ചുകിടക്കുന്നത് കണ്ടത്. സമീപത്തെ മാവിൽ തൂങ്ങിയതാണെന്ന് കരുതുന്നു.കയർ പൊട്ടി നിലത്ത് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കേക്കാട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പരേതയായ കാർത്യായനിയാണ് മാതാവ്. സഹോദരങ്ങൾ: രാജൻ, സുരേന്ദ്രൻ, സുജീന്ദ്രൻ, സുബ്രഹണ്യൻ, മണികണ്ഠൻ, സാവിത്രി, പുഷ്പ, സുനിത, ഉഷ