ചാവക്കാട്: ദേശീയ പാതയിൽ കാറിടിച്ച് ചികിത്സയിലിരുന്ന മത്സ്യ വിൽപനക്കാരൻ മരിച്ചു. അകലാട് മുഹിയിദ്ദീൻ പള്ളി ബീച്ചിൽ പുതുപറമ്പിൽ മൊയ്തുവിന്റെ മകൻ ഹംസയാണ് (58) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴരയോടെ അകലാട് ഖാദിരിയ്യ പള്ളി പരിസരത്തായിരുന്നു അപകടം. കുന്നംകുളം മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി സ്കൂട്ടറിൽ ചാവക്കാട് വഴി അകലാട് ഭാഗത്തേക്ക് പോകുന്നതിനിടയിൽ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫാത്തിമയാണ് ഹംസയുടെ ഭാര്യ. മക്കൾ: റിഷാദ്, റംഷാദ്, റസീന, റംഷി.ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച അകലാട് അംബാല ത്വാഹ പള്ളി ഖബർസ്ഥാനിൽ.