തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) പേരൂർക്കട ദർശൻ നഗർ ‘ഹരിത’ത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.എൻ. ഗോപാലൻ നമ്പൂതിരി (മലയാളം പ്രഫസർ, എൻ.എസ്.എസ് കോളജ്). സ്മൃതിപഥത്തിലൂടെ, തിരിഞ്ഞുനോക്കുമ്പോൾ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മക്കൾ: തിരുവനന്തപുരം ദൂരദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി. സാജൻ, ജി. സജിത (ദേവകി വാര്യർ ട്രസ്റ്റ്), ദീപക് ജി. നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ). മരുമക്കൾ: ബിന്ദു സാജൻ (ഡോക്യുമെന്ററി സംവിധായക), ഡോ. ജോയ് ഇളമൺ (കില ഡയറക്ടർ), ശ്രീജ ദീപക് (യോഗ അധ്യാപിക). സംസ്കാരം ജനുവരി ഒന്നിന് ഉച്ചക്ക് പന്ത്രണ്ടരക്ക് തൈക്കാട് ശാന്തികവാടത്തിൽ.