വലിയകുന്ന്: തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരൻ മുങ്ങിമരിച്ചു. ഇരിമ്പിളിയം കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ മുഹമ്മദ് നഹാനാണ് (13) മരിച്ചത്.ഫുട്ബാൾ കളിക്കുശേഷം ശനിയാഴ്ച ഉച്ചക്ക് ഇരിമ്പിളിയം തേക്കുത്ത് കടവിൽ കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിെട നഹാൻ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ നഹാനെ പുറത്തെടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വളാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഞായറാഴ്ച തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിമ്പിളിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പൂക്കാട്ടിരി സഫ സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് നഹാൻ. മാതാവ്: നസീഹ. സഹോദരങ്ങൾ: മുഹമ്മദ് നസ്വാൻ, നൈസിം ആദം.