കാളികാവ്: മമ്പാട്ടുമൂല മഞ്ഞപ്പെട്ടി റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മമ്പാട്ടുമൂല കാഞ്ഞിരപൊയിലിലെ വെള്ളാരംപാറ മുസ്തഫ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മഞ്ഞപ്പെട്ടിയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാളികാവ് ചാഴിയോട്ടിലെ പരേതനായ വെള്ളാരംപാറ മൊയ്തീന്റെ മകനാണ് മുസ്തഫ. മാതാവ്: ഖദീജ. ഭാര്യ: സുബൈദ. മക്കൾ: സനൂബ്, സജ്ന, സീനത്തുന്നിസ. മരുമക്കൾ: ആസിഫ, നജീബ്, അബ്ദുസ്സമദ്. സഹോദരങ്ങൾ: ഹാരിസ്, അൻവർ, ഹസ്സൻ ദാരിമി, ഹുസൈൻ ദാരിമി, റംലത്ത്, ഉമ്മുകുൽസു, അസ്മാബി. ഖബറടക്കം ഞായറാഴ്ച എട്ടിന് മഞ്ഞപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.