കൊളത്തൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറുവ മീനാർകുഴി മുല്ലപ്പള്ളി താഴത്തേതിൽ അബ്ദുപ്പയുടെ മകൻ മുഹമ്മദ് ഫായിസാണ് (24) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞദിവസം മലപ്പുറത്ത് ബൈക്കിന് കുറുകെ നായ് ചാടിയാണ് അപകടം സംഭവിച്ചത്. മാതാവ്: ഹഫ്സ. സഹോദരങ്ങൾ: സബീബ, സഈദ, സഫ്വാൻ, സഹ്ല.