തൃപ്പനച്ചി: മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവും ദീർഘകാലം പുൽപറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും തൃപ്പനച്ചി എ. യു.പി സ്കൂൾ മുൻ മാനേജറുമായ എ.കെ. ഗോപിനാഥൻ മാസ്റ്റർ (81) നിര്യാതനായി. ദീർഘകാലം തൃപ്പനച്ചി പൊതുജന ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റായിരുന്നു.കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷന്റെ പുൽപറ്റ മണ്ഡലം മുഖ്യ രക്ഷാധികാരിയായിരുന്നു. മികച്ച കർഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.ഭാര്യ: കെ. ലീലാവതി (റിട്ട. അധ്യാപിക). മക്കൾ: കെ. ശിവപ്രസാദ് (എ.യു.പി.എസ് തൃപ്പനച്ചി), കെ.ജി. സുരേഷ് (ജി.എം.യു.പി.എസ്, അരിമ്പ്ര), പരേതനായ സുധീഷ്. മരുമക്കൾ: എം.പി. ഷിനി (ജി.എം.എൽ.പി.എസ് പൂക്കൊളത്തൂർ), നിഷ (എ.യു.പി എസ് തൃപ്പനച്ചി).