മലപ്പുറം: പട്ടർക്കടവ് ആയുർവേദ ആശുപത്രി റോഡിൽ (മയ്യത്ത് റോഡ്) ഓട്ടോ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഡ്രൈവർ മരിച്ചു. പട്ടർക്കടവ് സ്രാമ്പിക്കൽ അലവിയാണ് (70) മരിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. വീട്ടിൽനിന്ന് നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണംവിട്ട ഓട്ടോ മതിലിലിടിക്കുകയായിരുന്നു. മലപ്പുറം നഗരത്തിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ മജീദ്, റാഫി, ഷറഫുദ്ദീൻ, സമീർ, ഖദീജ. മരുമക്കൾ: സൈതലവി (ഒറ്റത്തറ), സുബൈദ, നസീറ, ജംഷീന.