ചങ്ങരംകുളം: വയലിൽ മരുന്ന് തളിക്കുന്നതിനിടെ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ താമസിക്കുന്ന കണ്ടശാരു വളപ്പിൽ ഷൗക്കത്താണ് (45) മരിച്ചത്. ഭാര്യ: ഹാജറ (അധ്യാപിക, ചങ്ങരംകുളം എസ്.എം സ്കൂൾ). മകൻ: റാഷിദ്. ഖബറടക്കം തിങ്കളാഴ്ച പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.