വടക്കേക്കാട്: കല്ലൂർ ഷാജി ഹാളിനു പടിഞ്ഞാറ് പരേതനായ പന്തായിൽ ശങ്കരൻ കുട്ടിയുടെ മകൻ സോമനെ (65) മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഞായറാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാതായതിനാൽ തിരച്ചിൽ നടത്തുന്നനിടെയാണ് തിങ്കളാഴ്ച രാവിലെ ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. സരസ്വതിയാണ് ഭാര്യ. മകൾ: സൗമ്യ. മരുമകൻ: നിഷാന്ത്. സംസ്കാരം ചൊ വ്വാഴ്ച 10ന് ആറ്റുപുറം നിദ്രാലയത്തിൽ.