തിരൂർ: മംഗലാപുരത്ത് കാറും ബസും കൂട്ടിയിടിച്ച് തിരൂർ വെട്ടം സ്വദേശിയായ വിദ്യാർഥി മരിച്ചു. തിരൂർ വെട്ടം വേമണ്ണ തെക്കെപ്പാട്ട് പുരുഷോത്തമന്റെയും നളിനിയുടെയും മകൻ നിപുൺ പി. തെക്കേപ്പാട്ട് (27) ആണ് കാർവാറിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഗോവയിൽ നിന്ന് സഹപാഠികളോടൊപ്പം കാറിൽ വരുന്നതിനിടെയായിരുന്നു അപകടം. ചെന്നൈ എസ്.ആർ.എം യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി വിദ്യാർഥിയായിരുന്നു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മുൻ ജില്ല സെക്രട്ടറിയാണ് പുരുഷോത്തമൻ. സഹോദരി: നിത.