പട്ടർനടക്കാവ്: വലിയ പറപ്പൂർ നടുവട്ടം പാറയിലെ പരേതനായ മറ്റത്ത് വളപ്പിൽ മുഹമ്മദ് എന്ന ബാവനുവിന്റെ മകൻ അബ്ദുൽ കരീം (53) റാസൽഖൈമയിൽ നിര്യാതനായി. ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: സാജിദ പാറയിൽ. മക്കൾ: അലിഅക്ബർ, മുഹമ്മദ് അഷ്റഫ്, ഷംന. മരുമകൾ: ഇർഫാന. സഹോദരങ്ങൾ: ഹുസൈൻ, അലവി, ഇസ്മാഈൽ.