വള്ളിക്കുന്ന്: കൂട്ടുമുച്ചിക്ക് സമീപം അന്തം വീട്ടിൽ ബേബി (ദേവു -72) നിര്യാതയായി. വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കണ്ണന്തറ സാന്ദ്രാനന്ദൻ (റിട്ട. പ്രധാനാധ്യാപകൻ, അരിയല്ലൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ മാനേജർ). മക്കൾ: സബീഷ് (അധ്യാപകൻ, എ.എൽ.പി സ്കൂൾ അരിയല്ലൂർ ഈസ്റ്റ്), സബിത. മരുമക്കൾ: ദിവ്യ (അധ്യാപിക, പി.കെ.എം.എം.എച്ച്. എസ്.എസ് എടരിക്കോട്), ഡോ. ജയകൃഷ്ണൻ. സഹോദരങ്ങൾ: തങ്കം (റിട്ട. പ്രധാനാധ്യാപിക), രാജൻ (റിട്ട. പ്രധാനാധ്യാപകൻ), സേതു, സുരേഷ്, വിനോദ്.