തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ കോട്ടയം കുറുവിലങ്ങാട് സ്വദേശി കൊട്ടുകാപ്പള്ളില്‍ ഫിലിപ്പിന്റെ മകന് കെ.പി. പോള്‍ (77) നിര്യാതനായി. മുട്ടുചിറ കാപ്പുന്തല കൊടുകാപ്പള്ളി കുടുംബാംഗമാണ്. സര്‍വകലാശാല സ്റ്റാഫ് ഓര്ഗനൈസേഷന്, പെന്‍ഷനേഴ്സ് ഫോറം, സ്റ്റാഫ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി, പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ആദ്യ സ്റ്റാഫ് കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: ഐഷമ്മ സക്കറിയാസ് (സര്‍വകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍). മക്കള്‍: ജിജി പി. കൊട്ടുകാപ്പള്ളി, ജിസ് പി. കൊട്ടുകാപ്പള്ളി.