തിക്കോടി: പഞ്ചായത്ത് ബസാറിൽ റജീന മൻസിലിൽ വി.പി. കുഞ്ഞമ്മദ് ഹാജി (86) നിര്യാതനായി. മുൻകാല നാടക നടനായ അദ്ദേഹം എൽ.ജെ.ഡി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. സീനിയർ സിറ്റിസൺ തിക്കോടി, പ്രവാസി ജനത എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മുജീബ്, ഫൈസൽ (ഇരുവരും ദുബൈ), സെറീന (കാപ്പാട്). മരുമക്കൾ: കാദർ കുട്ടി, ജസീറ, നാസിയ. സഹോദരങ്ങൾ: ബാബു, അഡ്വ. കൂട്ട്യാലി, ബഷീർ, ഉപ്പാത്തു, കുഞ്ഞാമിന, സുഹറ, പരേതനായ കുഞ്ഞബ്ദുല്ല