ചങ്ങരംകുളം: കോക്കൂരിൽ കാറിടിച്ച് മദ്റസ വിദ്യാർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ മകൻ മുഹമ്മദ് നബീലാണ് (ആറ്) മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മദ്റസ വിട്ടുവരുകയായിരുന്ന നബീൽ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മാതാവ്: സുഹറ. സഹോദരിമാർ: ആമിന, സൈമ.