നന്തിബസാർ: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പാലൂരിലെ കാട്ടുവയലിൽ കെ.വി. നാണു (73) നിര്യാതനായി. ചൊവ്വാഴ്ച രാത്രി ഒമ്പതിന് തിക്കോടി പഞ്ചായത്ത് ബസാറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു മരണം. തിക്കോടി ടൗണിലെ കച്ചവടക്കാരനും പൊതുപ്രവർത്തകനുമായിരുന്നു. തിക്കോടി ദേശീയപാതയിലെ അടിപ്പാത പ്രശ്നവുമായി ബന്ധപ്പെട്ട് ചേർന്ന യോഗംകഴിഞ്ഞ് റോഡിലേക്കിറങ്ങിയപ്പോഴാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഉടൻ നന്തിയിലെ സഹാനി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പരേതരായ ആണ്ടിയും മാതയുമാണ് മാതാപിതാക്കൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച സംസ്കരിക്കും. ഭാര്യ: പുഷ്പ. മക്കൾ: നിധിലേഷ്, നിധേഷ്, നീതു. മരുമകൻ: ഷനുറാം (പന്തലായിനി). സഹോദരൻ: സി. നാരായണൻ.