മാള പള്ളിപ്പുറം: തട്ടകത്ത് ജോസഫ് മാസ്റ്റർ (88) നിര്യാതനായി. പൊതു പ്രവർത്തകൻ ആയിരുന്നു. മാള കെ. കരുണാകരൻ റോഡ്, മാള സബ് ട്രഷറി, വാട്ടർ അതോറിറ്റി, മാള അഗ്നി രക്ഷാ നിലയം എന്നിവക്ക് സൗജന്യമായി സ്ഥലം നൽകിയിരുന്നു. ഭാര്യ: കൊച്ചു മേരി (റിട്ട. അധ്യാപിക). മക്കൾ: ഷീബ, ഷാന്റി ജോസഫ് തട്ടകത്ത് (മാള പ്രസ് ക്ലബ് പ്രസിഡന്റ്), ആനി. മരുമക്കൾ: രാജൻ ശങ്കുരിക്കൽ, രേഖ ഷാന്റി ജോസഫ് (മാള േബ്ലാക്ക് പഞ്ചായത്തംഗം), മാത്യു കട്ടപ്പുറം. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.