പാടൂർ: പരേതനായ മതിലകത്ത് വീട്ടിൽ കൊട്ടുക്കൽ മുഹമ്മദ് ഹാജിയുടെ മകൻ ഇ.എം. സിദ്ദീഖ് ഹാജി (73) നിര്യാതനായി. ദീർഘകാലം പാടൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് തൃശൂർ ജില്ല കൗൺസിൽ അംഗം, പ്രവാസി ലീഗ് മണലൂർ മണ്ഡലം പ്രസിഡന്റ്, എസ്.വൈ.എസ് പാടൂർ റേഞ്ച് പ്രസിഡന്റ്, തൊഴിയൂർ യതീം ഖാന കമ്മിറ്റി അംഗം, വാടാനപ്പള്ളി സി.എച്ച് ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ്, തഖ് വ ഓർഫനേജ് കമ്മിറ്റി അംഗം തുടങ്ങിയ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: ഹഫ്സ. മക്കൾ: സമീർ, സമറ, ഷിഹാം, ഷാഹിദ്, ഷഫീഖ്. മരുമക്കൾ: നിഷി, ഫെബിൻ, ഫസീല, സന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പാടൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.