പിരപ്പൻകോട്: പുന്നപുരത്തു വീട്ടിൽ പരേതരായ വാസുദേവൻ നായരുടെയും നാരായണിയമ്മയുടെയും മകൻ വി. സുകുമാർ (70-റിട്ട. കസ്റ്റംസ് അസി.കമീഷണർ) നിര്യാതനായി. പിരപ്പൻകോട് ഡോൾഫിൻ ക്ലബ് സെക്രട്ടറി, കേരള അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാട്ടർപോളോയിൽ കേരള ടീമിന്റെ ക്യാപ്റ്റനും നീന്തലിൽ സംസ്ഥാന റെക്കോഡ് ജേതാവുമായിരുന്നു. മകൾ: പാർവതി (ആസ്ട്രേലിയ). മരുമകൻ: പ്രശാന്ത്. സഹോദരങ്ങൾ: മധു, പരേതനായ രഘു, വിധുകുമാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.