ഹാജിയാർപള്ളി: കൊല്ലം നേതാജി നഗർ സ്വദേശി സൈഫുദ്ദീൻ ശൈഖിന്റെ മകനും മലപ്പുറം ഹാജിയർപള്ളിയിൽ താമസക്കാരനുമായ സൂരജ് സൈഫുദ്ദീൻ ശൈഖ് (49) ഐവറി കോസ്റ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. യു.എ.ഇ ആസ്ഥാനമായി ഐവറി കോസ്റ്റിൽ പ്രവർത്തിക്കുന്ന ജി.സി.സി സർവിസസ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മലപ്പുറം സഹകരണ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ജാസ്മിൻ ബീഗം മാതാവാണ്. ഭാര്യ: ഷീബ (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, മലപ്പുറം). മക്കൾ: ഇമ്രാൻ, ഹാറൂൺ (ഇരുവരും വിദ്യാനഗർ പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ദാവൂദ്, ഇസ്മായിൽ, സുലൈമാൻ (ദുബൈ), ജൈമി മറിയം
സുൽത്താന (യു.കെ). മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.