പുലാമന്തോൾ: പാലൂർ റോഡിൽ പരേതനായ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് മമ്മുട്ടിയുടെ മകൻ ഉണ്ണീൻകുട്ടി മാസ്റ്റർ (85) നിര്യാതനായി. ദീർഘകാലം പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ പാക്കത്ത് (പട്ടാമ്പി-പള്ളിപ്പുറം). മക്കൾ: മുഹമ്മദ് കുട്ടി, സുഹറ, സഈദ. മരുമക്കൾ: ഷക്കീല കാഞ്ഞിരക്കടവത്ത് (പുലാമന്തോൾ), ഉസ്മാൻ താണിയൻ (വിളയൂർ), ജാഫർ സാദിഖ് കിഴിശ്ശേരി (പെരിന്തൽമണ്ണ-കക്കൂത്ത്) സഹോദരങ്ങൾ: ഖദീജ (എടയൂർ), പരേതരായ കുഞ്ഞുണ്ണീൻ (വാപ്പു), മൊയ്തീൻ മാസ്റ്റർ, സൈതാലി, ഹംസ, ഇത്തീരു (വല്ലപ്പുഴ), ആയിശ (മൂർക്കനാട്).