പേങ്ങാട്: പ്രശസ്ത കോല്‍ക്കളി കലാകാരന് പൊയിലി അബ്ദുറഹ്മാന് ഗുരുക്കള്‍ (86) നിര്യാതനായി. പേങ്ങാട്, പുതുക്കോട്, പുത്തൂപാടം കണ്ണംവെട്ടിക്കാവ്, അരൂര്‍ എന്നിവിടങ്ങളില്‍ കോല്‍ക്കളി കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പരിശീലനം നൽകിയിരുന്നു. പിതാവ്: ചേറുങ്ങോട് പൊയിലി കുഞ്ഞാറു. മാതാവ്: കുഞ്ഞീമ. ഭാര്യമാര്‍: ആമിന, പരേതയായ സൈനബ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത് പേങ്ങാട് യൂനിറ്റ് സെക്രട്ടറി), സൈതലവി, മുഹമ്മദ് ബഷീര്‍, ഹസീന. മരുമക്കള്‍: ഫാത്തിമത്ത് സുഹ്റ, ജമീല, സൈനബ, ഷമീമ, പരേതനായ മുഹമ്മദ്.