പേരാമ്പ്ര: കേളൻ മുക്കിൽ പ്ലസ് ടു വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പാറച്ചാലിൽ സുരേഷിന്റെ മകൻ നവനീതാണ് (16) മരിച്ചത്. സുഹൃത്തുക്കളുമായി പുഴയിൽ നീന്തുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തിൽ സപ്താഹം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച് സുഹൃത്തുക്കളുമായി കുളിക്കാൻ പോയതായിരുന്നു. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: രാഗി. സഹോദരി: നന്ദന.