മഞ്ചേരി: ആധാരം എഴുത്തുകാരനായിരുന്ന മേലാക്കം സഹൃദയ നഗർ മേനോൻനാളിൽ വിജയകൃഷ്ണൻ (70) ചെമ്മാട് പന്താരങ്ങാടിയിലെ മകളുടെ വീട്ടിൽ നിര്യാതനായി. പരേതരായ പുലിയേടത്ത് അച്യുതൻനായരുടെയും മലപ്പുറം താമരക്കുഴി കുന്നത്ത് സൗദാമിനി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സീതാലക്ഷ്മി. മകൾ: പ്രിയ. മരുമകൻ: സോമനാഥൻ (സ്പിന്നിങ് മിൽ, വളാഞ്ചേരി.) സഹോദരങ്ങൾ: ബേബി രാജം, പ്രസന്ന, കൃഷ്ണൻ (മൂവരും മഞ്ചേരി), പരേതയായ രതിദേവി.