കോഴിക്കോട്: സ്കൂൾ കലോത്സവം കണ്ട് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ ഏടക്കാട് സർവശ്രീയിൽ ഷൈജ (45) മരിച്ചു. ചൊവ്വാഴ്ച രാത്രി ഭർത്താവ് സുരേഷിനൊപ്പം നഗരത്തിൽ കലോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു. എക മകൾ ദേവഗിരി കോളജ് അവസാന വർഷ ഡിഗ്രി വിദ്യാർഥിനി ശാംബവി നേരത്തേ കലോത്സവത്തിൽ കലാതിലകമായിരുന്നു. കലോത്സവവേദികളിൽ വിധികർത്താക്കളായും സംവിധായകരായും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു കുടുംബം. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. പിതാവ്: പുറക്കാട്ടിരി ഇറവക്കണ്ടി രാധാകൃഷ്ണൻ നായർ (റിട്ട. സി.ഐ). മാതാവ്: ശാന്ത. സഹോദരങ്ങൾ, ഷൈമ, ജംനേഷ് (ഉണ്ണി). സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.