ചാലക്കുടി: റോഡപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ട ആൾ മരിച്ചു. ചാലക്കുടി ശാസ്താംകുന്ന് പാറോലിക്കൽ സ്റ്റീഫന്റെ മകൻ രാജേഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പോട്ടയിൽ വഴിയിൽ പരിക്കേറ്റ നിലയിൽ ഇയാളെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്കിൽ സഞ്ചരിച്ച ഇയാൾ റോഡിലെ ഹമ്പിൽ തട്ടി മറിഞ്ഞുവീണതാവുമെന്ന് സംശയിക്കുന്നു. മാതാവ്: മേരി. ഭാര്യ: ഷിലിൻ. മക്കൾ: അന്ന ഷാലറ്റ് മരിയ, രഹലിൻ തെരേസ, ഹെയ്സൽ ഗ്രേസ്, ഐവാൻ ജേക്ക്.