ചാവക്കാട്: കടപ്പുറം കള്ളാമ്പിപ്പടി ചാലിൽ മുഹമ്മദിന്റെ മകൻ ഫഹദ് (33) നിര്യാതനായി. ഖത്തറിൽ ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ പ്രവാസി കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: സൗദ. ഭാര്യ: ജിസ്മിയ. മകൾ: ഫിൽസ. സഹോദരങ്ങൾ: ഫബിത, ഫർഹ, ഫാരിസ.