തിരുവനന്തപുരം: നർത്തകിയും സാമൂഹികപ്രവർത്തകയും മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ഭാര്യയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (74) അന്തരിച്ചു. ജവഹർനഗർ ശ്രീലേഖയിലായിരുന്നു താമസം. കുമാരപുരം കരുണ ചാരിറ്റബിൾ ഇന്റർനാഷനലിന്റെ സ്ഥാപക ചെയർപേഴ്സനാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. ഭരതനാട്യം നർത്തകിയായിരുന്നു. മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാധ്യമ വിഭാഗം അധ്യാപകൻ, കൊളംബിയ സർവകലാശാല), ശ്രീകാന്ത് ശ്രീനിവാസൻ (ദുബൈ). മരുമക്കൾ: രൂപ ഉണ്ണികൃഷ്ണൻ (അന്താരാഷ്ട്ര ഷൂട്ടിങ് താരം), ഷരാവതി ചോക്സി (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.