എടവണ്ണ: കവുങ്ങ് മുറിക്കുന്നതിടെ തലയിൽ വീണ് ചികിത്സയിലായിരുന്ന മരക്കച്ചവടക്കാരൻ മരിച്ചു. എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശി കുറ്റിക്കുയ്യൻ അബ്ബാസലി (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ തച്ചാംപറമ്പിൽ ഇദ്ദേഹം കവുങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം. ഉടൻ അരീക്കോട്ടെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.അബ്ബാസലി കെ.എൻ.എം, മുസ്ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: റംലത്ത്. മക്കൾ: യാസർ അറഫാത്ത്, ഷഫീഖ്, ജാസിറ ബേബി, ഫരീദ, റജ.മരുമക്കൾ: മജീദ് പൂക്കോട്ടൂർ, റിയാസ് എടക്കര, റഹൂഫ് പട്ടർകുളം, നിദ പെരുംപറമ്പ്, നിദ തിരുവാലി. സഹോദരങ്ങൾ: അസ്മാബി, കോയ, മുസ്തഫ, മുജീബ്, കബീർ, ശംസുദ്ദീൻ, ഗദ്ദാഫി, നൗഫൽ.