തിരൂരങ്ങാടി: കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കൊടിഞ്ഞിയിലെ ഐ.ഇ.സി സെക്കൻഡറി സ്കൂൾ അധ്യാപിക എ.പി. പാത്തുമ്മു (50) ആണ് മരിച്ചത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മറ്റത്ത് സൂപ്പി. മക്കൾ: മഅ്റൂഫ് അസ്ലം, മുനവ്വർ, യഅ്ഖൂബ്. പിതാവ്: വേങ്ങര ഇരിങ്ങല്ലൂർ പരേതനായ ആലിപ്പറമ്പിൽ ആലി മുസ്ലിയാർ. മാതാവ്: കുറ്റൂർ കോട്ടത്തൊടിക മറിയുമ്മ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ (ഡൽഹി), അബ്ദുന്നാസർ (അബൂദബി), ശിഹാബ് (ജിദ്ദ), ഫാതിമത്തുസ്സുഹ്റ, അബ്ദുൽ മജീദ് (മക്ക), നസീമ (തിരുവനന്തപുരം), യാസിർ (അബൂദബി), ബഹ്ജത്ത് (കടുങ്ങാത്തുകുണ്ട്).ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊടിഞ്ഞി പഴയ വലിയപള്ളി ഖബർസ്ഥാനിൽ.