എടപ്പാൾ: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോലത്ര കുന്നത്ത് താഴത്തെ പുരക്കൽ ബാലകൃഷ്ണന്റെ മകൻ മിഥുൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് സംസ്ഥാന പാതയിലെ പുള്ളുവൻപടിയിലായിരുന്നു അപകടം. മിഥുൻ, ആദിത്യൻ, അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ചേകനൂർ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കിൽ വീടുകളിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മിഥുൻ തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: നിഖിൽ, നിജിൽ, ശ്രീലക്ഷ്മി.