മാത്തോട്ടം: സി.പി. സച്ചീന്ദ്രൻ (79) നിര്യാതനായി. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ, എ.ബി.ആർ.എ റെസിഡൻസി അസോസിയേഷൻ എന്നിവയുടെ മുൻ ഭാരവാഹിയും ശാസ്താ ഭഗവതിക്ഷേത്രം രക്ഷാധികാരിയായിരുന്നു. മെഡിലാൻഡ് മൊത്ത വിതരണക്കാരനാണ്. ഭാര്യ: വലിയവീട്ടിൽ ഗീത. മക്കൾ: സംഗീത് ദേവ് (ബോംബെ), മഞ്ജുഷ (ദുബൈ). സഹോദരങ്ങൾ: ശ്രീദേവി പാലാട്ട്, ദിവാകരൻ, ജനാർദനൻ, വേണുഗോപാൽ, സുന്ദരേശൻ, പരേതനായ മാധവൻകുട്ടി. സംസ്കാരം ചൊവ്വാഴ്ച 11.30ന് ഗോതീശ്വരം ശ്മശാനത്തിൽ.