കോട്ടക്കൽ: പുത്തനത്താണിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. എടരിക്കോട് പുതുപ്പറമ്പ് സ്വദേശി കോട്ടുവാല മൊയ്തീനാണ് (65) മരിച്ചത്.ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊയ്തീൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെയാണ് മരിച്ചത്. ഭാര്യ: ഖദീജ.മക്കൾ: മൻസൂർ, ഫാസിൽ, സമദ്, ഫവാസ്, സുഹൈല, ഫസ്ന.