മക്കരപറമ്പ്: കാച്ചിനിക്കാട് പെരിഞ്ചീരി ഹൈദ്രസ്സിന്റെ മകൻ അബൂബക്കർ (68) നിര്യാതനായി. കൂട്ടിലങ്ങാടിയിലെ ആദ്യകാല ഹോട്ടൽ ജീവനക്കാരനും പ്രവാസിയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മറിയുമ്മ (കുറുവ). മക്കൾ: സീനത്ത് (പാങ്ങ്), ഷാഹിദ് (തറയിൽ സിമന്റ്, മക്കരപറമ്പ്), റാഷിദ് (വർക്ക് ഷോപ്പ് കൂട്ടിലങ്ങാടി). മരുമക്കൾ: ലത്തീഫ് (പാങ്ങ്), കാരിയത്ത് ഫെബ്ന (കാളാവ്). സഹോദരങ്ങൾ: അലവി, ഹംസ, മുസ്തഫ, മുഹമ്മദ്, റംലത്ത്.