എടതിരിഞ്ഞി: ഭാരതീയ പട്ടിക ജന സമാജം ജില്ല പ്രസിഡന്റും എടതിരിഞ്ഞി ചളിങ്ങാട്ട് വീട്ടിൽ കുമാരൻ മകനുമായ സി.കെ. ശിവരാമൻ (65) അയ്യപ്പൻ വിളക്കിനിടെ കുഴഞ്ഞുവീണ് മരിച്ചു.മുംബൈയിലെ നാകത്താനയിൽ അയ്യപ്പസേവാമണ്ഡലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യപ്പവിളക്കിനിടയിലാണ് സംഭവം. ഭാര്യ: ചന്ദ്രിക. മക്കൾ: സജീന്ദ്രൻ, സനു, സുഭാഷിണി ജയപ്രകാശ്. മരുമക്കൾ: രജിത സജീന്ദ്രൻ, ജയപ്രകാശ്.