പേരൂർക്കട: പേരൂർക്കട സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരകുളം ആറാംകല്ല് കെ.പി ലെയ്ൻ 48 എയിൽ കല്ലുവിള സുകുമാരൻ (89- റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പ്രശോഭന. മക്കൾ: മിനി, സിനി. മരുമക്കൾ: രാധാ രമണൻ (റിട്ട. പൊലീസ്), സുഗുണൻ (സിംഗപ്പൂർ). സി.പി.എം പേരൂർക്കട എ ബ്രാഞ്ച് അംഗം, ഗ്രന്ഥകാരൻ, നാടകകൃത്ത്, പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.