വളാഞ്ചേരി: കൊളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന പാണത്തൊടിയിൽ പരേതനായ മമ്മിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (84) നിര്യാതയായി. മക്കൾ: അബ്ദുല്ല, ആയിശ, സെയ്തുട്ടി, അബ്ദുറഹിമാൻ, റസാഖ്, ഫാത്തിമ, മുസ്തഫ, ഖദീജ, ലൈല, അബ്ദുൽ ജലീൽ. മരുമക്കൾ: ആസിയ, അലവി (വലിയകുന്ന്), റുഖിയ, സഫിയ, ആയിശ, ഹുറൈർ (ടി.ടി. പടി), റസീന, കുഞ്ഞനു എന്ന മുഹമ്മദ് (ആതവനാട്), അബൂബക്കർ (കരേക്കാട്), ഷബ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് മൂന്നാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.